മലപ്പുറം: നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം ചെമ്ബ്രശേരി സ്വദേശിയായ പതിനാലുകാരൻ അഷ്മിൽ ഡാനിഷ് മരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജൂലൈ 10 ന് പനി ബാധിച്ച കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു. സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 22 ആയി.കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 246 പേർ ഉൾപ്പെടുന്നു. ഇതിൽ 63 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നു.ഹൈറിസ്ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ഇന്നലെ ആരംഭിച്ചു.
നിപ കൺട്രോൾ റൂം നമ്പറുകൾ:
– 0483-2732010-
0483-2732050-
0483-2732060-
0483-2732090