ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 31 വരെ നീട്ടി. വകുപ്പിൻ്റെ www.ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. പുൽകൃഷി വികസനം, മിൽക്ക്ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവക്കാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN