പാണ്ടിക്കാട്ടെ നിപ ബാധയുടെ തുടര്‍ നടപടികള്‍ തീരമാനിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട് എത്തിയതായി അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നിപ പ്രതിരോധം, പരിശോധന, ചികില്‍സ എന്നിവയ്ക്ക് സഹായത്തിനായി നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമടങ്ങുന്ന ഐസിഎംആര്‍ സംഘം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവര്‍ത്തിക്കും.
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 6 പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 330 പേരുണ്ടെന്നാണ് കണക്ക്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 101 പേര്‍ ഹൈറിസ്‌ക് പട്ടികയിലും ഉള്‍പ്പെടുന്നു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.
കഴിഞ്ഞ ദിവസം നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 68 കാരനെ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്‌എല്‍ 3 ലബോറട്ടറി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുമെന്നുമാണ് വിവരം.