കർണാടകയിലെ ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ 7 ദിവസമായി തുടരുന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിൽ തിരച്ചിൽ നടത്തുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കർണാടക സർക്കാർ കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്നു പറയുമ്പോഴും സൈന്യം കരയിൽ പരിശോധന തുടരാൻ തീരുമാനിച്ചു. ലോറി ഇവിടെ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പുവരുത്തുന്നത് വരെ മണ്ണ് നീക്കം നടത്തും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു കിടക്കുന്ന മണ്ണും മാറ്റി പരിശോധിക്കും.
സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൊണ്ട് പരിശോധന നടത്തും. കരയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം പുഴയിലെ വിശദമായ പരിശോധന നടത്തും. അതേസമയം, അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.
അഡ്വ. സുഭാഷ് ചന്ദ്രൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ, കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ദൗത്യം സൈന്യത്തിന് കൈമാറി, രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.