ജില്ലയില്‍ ഓഗസ്റ്റ് 15നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്‌കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇന്നു മുതല്‍ രണ്ടുമാസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പുകയില വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പദ്ധതി നടപ്പാക്കാന്‍ ഉടന്‍ യോഗം ചേരണമെന്നും ബന്ധപ്പെട്ട അധികാരികളോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.tribal മേഖലയിലെ പുകയില ഉപയോഗം കുറയ്ക്കാന്‍ ‘പുക ഇല്ലാ ക്യാമ്പ’ പദ്ധതി കൂടുതല്‍ ഊരുകളിലേക്ക് വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ച് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പുകയില നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രധാന പ്രാധാന്യം നല്‍കുന്ന പൊതുജനാരോഗ്യ പരിപാടിയാണ്. പുകയില നിയന്ത്രണ നിയമം 2023യുടെ നടപ്പാക്കല്‍, ബോധവത്ക്കരണം, പുകയില ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ്, ചികിത്സാ സഹായം, കുട്ടികളെ പുകയില ഉപയോഗസാധ്യതയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാലയവും 100 മീറ്റര്‍ ചുറ്റളവിലും പുകയില രഹിതമാക്കല്‍, ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടികള്‍ തുടങ്ങിയവ പ്രധാന പദ്ധതികളുടെ ഭാഗമാണ്.
ജില്ലാ കളക്ടര്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി ദിനേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയസേനന്‍, വിവിധ വകുപ്പുമേധാവികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പുകയില നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.