Posted By Anuja Staff Editor Posted On

ബജറ്റ് പ്രഖ്യാപനങ്ങൾ; തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ പ്രോത്സാഹനം

പിഎഫ് അടയ്ക്കും

ധനമന്ത്രി നിർമല സീതാരാമൻ 30 ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം അടയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വിദ്യാഭ്യാസ വായ്പ

ഉന്നത വിദ്യാഭ്യാസത്തിനായി പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നൽകും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മുൻഗണനാ മേഖലകൾ

ഉൽപ്പാദനക്ഷമത, തൊഴിൽ, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥ സുസ്ഥിരം

മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾ വീണ്ടും വിശ്വാസമർപ്പിച്ചതുകൊണ്ട് ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. ആഗോള സമ്പദ്‌ഘടനയിലെ പ്രശ്‌നങ്ങൾ നേരിടുന്നുവെങ്കിലും, പണപ്പെരുപ്പം അടക്കം നന്നായി നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. ഗരീബ് കല്യാൺ യോജനയിൽ 80 കോടി ജനങ്ങൾക്കും പ്രയോജനം ലഭിച്ചു.

രാഷ്ട്രപതിയുടെ അംഗീകാരം

ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിയെ കണ്ട് ബജറ്റിന് അംഗീകാരം നേടി. ഇന്ന് 11 മണിക്ക് ബജറ്റ് അവതരണവും നടക്കും.

നിർമല സീതാരാമൻ ചരിത്രം കുറിക്കുന്നു

തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നു. മുൻ പ്രധാനമന്ത്രി മൊറാജി ദേശായിയുടെ റെക്കോർഡ് മറികടക്കാനാണ് സീതാരാമൻ പോകുന്നത്.

വ്യാപാരലോകത്തിന്റെ പ്രതീക്ഷകൾ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിർദേശങ്ങൾ ഉണ്ടാകുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും. സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പല നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടുമെന്ന രാഷ്ട്രീയവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *