ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എട്ടാം ദിവസവും തുടരുന്നു. ഇന്നേക്കും കൂടി റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതാണ് പദ്ധതി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇന്നുമുതല്‍ പുഴയെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്, സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍. ഇന്നലെ വൈകിട്ട് പുഴയുടെ അടിയില്‍ നിന്ന് പുതിയ സിഗ്നല്‍ ലഭിച്ചിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.
ഗംഗാവലി നദിയുടെ അടിയില്‍ നിന്നുള്ള സിഗ്നല്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പുഴയുടെ കരഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ ലഭിച്ചത്. ലോറി പുഴയുടെ ചളിമണ്ണില്‍ പുതഞ്ഞിരിക്കാനുള്ള സാധ്യത സൈന്യം സംശയിക്കുന്നു.
നാവികസേന ഇന്ന് വിശദമായ പരിശോധന നടത്തും, സിഗ്നല്‍ ലഭിച്ച ഭാഗത്ത്. ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്ടര്‍ എന്നിവ ഉപയോഗിച്ച് വെള്ളത്തില്‍ തെരച്ചില്‍ തുടരും.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സൈന്യം ലോറി മണ്‍കൂനയുടെ അടിയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ, റോഡിലെ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയം മാറി.
സൈന്യത്തിന്റെ സാന്നിധ്യം പുതിയ പ്രതീക്ഷയുണ്ടാക്കിയെങ്കിലും, ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ നിരാശയിലായിരിക്കുകയാണ് അര്‍ജുന്റെ കുടുംബം. തെരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടന്നിട്ടും അര്‍ജുനെ കണ്ടെത്താനായിട്ടില്ല.