സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ സ്വർണവില 53,960 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6745 രൂപയായാണ് ഇപ്പോഴത്തെ സ്വർണവില. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവില ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വർണവില. 16 ദിവസത്തിനിടെ 2000 രൂപയോളം വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വർണവില 55,000 തൊട്ടിരുന്നു. തുടർന്ന് വില വീണ്ടും താഴ്ന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്.
മെയ് 20ന് സ്വർണവില 55,120 രൂപയായി ഉയർന്ന് പുതിയ ഉയരം കുറിച്ചിരുന്നു.