മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് പ്രഖ്യാപിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ കാര്യമായി സ്വാധീനിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വിലയും രാസവള സബ്‌സിഡിയും ഉള്‍പ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. നികുതി ഇളവുകളും ബജറ്റിന്റെ ഭാഗമായി വന്നേക്കും.

സ്ത്രീ സുരക്ഷയ്ക്കും ഉന്നമനത്തിനും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. യുവാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് കൂടി സാധ്യതയുണ്ട്. പെന്‍ഷന്‍ തുക ഉയര്‍ത്താനും കൂടി സാധ്യതയുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ ധനസഹായം അനുവദിക്കും.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതലായി തുക മാറ്റിവെക്കും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top