മാനന്തവാടി, പിലാക്കാവിലെ ഒരു കടയില്‍ നിന്നും ഒരു കമ്പനിയുടെ പുളിമിഠായി കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഈ സംഭവത്തില്‍, ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരാണ് പുളിമിഠായി കഴിച്ചത്. അന്ന് രാത്രിയില്‍ തന്നെ, ഛര്‍ദി ഉണ്ടായതിനെ തുടര്‍ന്ന് പിറ്റേന്ന് മൂന്ന് കുട്ടികളും വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഡോക്ടര്‍ ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചതായി കുട്ടികളുടെ രക്ഷിതാവ് പറഞ്ഞു. നാല് വയസ്സുകാരി രണ്ടുപാക്കറ്റ് പുളിമിഠായിയും മറ്റുള്ളവര്‍ ഓരോ പാക്കറ്റ് വീതവും കഴിച്ചിരുന്നു. രണ്ട് പാക്കറ്റ് കഴിച്ച കുട്ടിയുടെ നില മോശമായതിനെ തുടര്‍ന്ന്, ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൂന്ന് ദിവസം ഐ.സി.യുവില്‍ കഴിയുകയും ചൊവ്വാഴ്ച സാധാരണ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മറ്റെരണ്ട് കുട്ടികളെ ചൊവ്വാഴ്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു.
രക്ഷിതാക്കളുടെ ആരോപണപ്രകാരം, ഡി.എം.ഒ ഓഫിസില്‍ വിഷയം ധരിപ്പിച്ചിട്ടും നടപടിയെടുത്തില്ല. സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറായില്ല. സാമൂഹിക പ്രവര്‍ത്തകനായ റഹ്മാന്‍ ഇളങ്ങോളി, തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ, ജില്ലയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഇടപെട്ടതായും പറയുന്നു.
പോലീസില്‍ പരാതി നല്‍കാനിരിക്കുകയാണെന്ന് ഭക്ഷ്യവിഷബാധയേറ്റ കുട്ടിയുടെ രക്ഷിതാവ് അറിയിച്ചു.