പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രഖ്യാപനo ഇന്ന്. അലോട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌കൂളില്‍ പ്രവേശന നടപടികള്‍ പൂർത്തിയാക്കാം. തുടർന്ന്, ജില്ലാന്തര സ്‌കൂളുകൾക്കും കോമ്പിനേഷൻ മാറ്റത്തിനും അപേക്ഷകൾ ക്ഷണിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് ശേഷം ശേഷിക്കുന്ന സീറ്റുകൾ സ്‌കൂള്‍ മാറ്റത്തിന് പരിഗണിക്കും. 12,041 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷിച്ചിരിക്കുന്നത്. മെറിറ്റില്‍ ശേഷിക്കുന്ന 33,849 സീറ്റിലേക്കാണ് ഈ അപേക്ഷകൾ പരിഗണിക്കുന്നത്.
ആദ്യഘട്ടത്തില്‍ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതിയുയർന്ന മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാർക്കാളും കൂടുതൽ സീറ്റുകൾ ഇപ്പോഴുണ്ട്. 6,528 അപേക്ഷകൾ ഉള്ള മലപ്പുറം ജില്ലയിൽ 8,604 സീറ്റുകൾ ഉണ്ട്.
പത്തനംതിട്ട ജില്ലയില്‍ ആകെ രണ്ട് അപേക്ഷകൾ മാത്രമാണ് ഉള്ളത്, അവിടെ 2,767 സീറ്റുകൾ ശേഷിക്കുന്നു. മറ്റ് ജില്ലകളിലും സമാനമായ സ്ഥിതിയാണ്.