പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളുടെ അവലോകന യോഗം ആരംഭിക്കും

വയനാട്ടില്‍ വെള്ളിയാഴ്ച സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് പദ്ധതികളുടെ ജില്ലാതല അവലോകനം ആരംഭിക്കും. പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന അവലോകന യോഗത്തില്‍ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളുടെ പുരോഗതിയും, കാര്യക്ഷമതയും, ലക്ഷ്യപൂര്‍ത്തീകരണവും യോഗത്തിൽ അവലോകനം ചെയ്യും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും നടപ്പാക്കിയ പദ്ധതികളും ഭാവി പദ്ധതി നിര്‍ദ്ദേശങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഗോത്രമേഖലയിലെ വിവിധ പദ്ധതികളുടെ പുരോഗതി എന്നിവയെ കുറിച്ചും വിശദമായ ചര്‍ച്ച നടക്കും.

ആദിവാസി ജനവിഭാഗത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി ജില്ലാതലത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്യുകയാണ് ഉദ്ദേശ്യം. അടുത്ത അവലോകന യോഗങ്ങള്‍ ജൂലൈ 29 ന് പാലക്കാട്, ആഗസ്റ്റ് 5 ന് കണ്ണൂര്‍, 6 ന് കാസറഗോഡ്, 8 ന് കൊല്ലം, 12 ന് തൃശ്ശൂര്‍, 13 ന് എറണാകുളം, 16 ന് കോഴിക്കോട്, 21 ന് തിരുവനന്തപുരം, 22 ന് ആലപ്പുഴ, 23 ന് കോട്ടയം, 24 ന് പത്തനംതിട്ട, 30 ന് ഇടുക്കി എന്നിവിടങ്ങളിലായിരിക്കും.

അവലോകന യോഗത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പവര്‍ പോയിന്റ് പ്രെസന്റേഷനിലൂടെ മേഖലയിലെ അടിസ്ഥാന വിവരങ്ങള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, ചെലവഴിക്കലും, ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും അവതരിപ്പിക്കും. 2024-25 വര്‍ഷത്തെ എസ്.സി.പി., ടി.എസ്.പി. വിനിയോഗം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ തരംതിരിച്ച് അവലോകനം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top