Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നിലവിലുള്ള ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണിത്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തി മഴക്കുക്മെത്തിക്കുന്നു.

ഉയർന്ന തിരമാലകളും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നുണ്ട്. ഗുജറാത്തിൽ വീട് തകർന്നതിനെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ടു. ദ്വാരക ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചപ്പോൾ, അഞ്ചുപേരെ രക്ഷപ്പെടുത്തി.

ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും മഴ തുടരുകയാണ്. ഗുജറാത്തിൽ അടുത്ത രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് ജില്ലകളിൽ മഴക്കെടുതി രൂക്ഷമാണ്. മുംബൈയിലും മഴ തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *