ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്കു പ്രവേശിച്ചു. കാലാവസ്ഥാ പ്രതിസന്ധി തുടരുന്നതിനാൽ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന ഡ്രോൺ പരിശോധന തടസ്സപ്പെട്ടതാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇന്ന് കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ നദിയിൽ അടിയൊഴുക്ക് ശക്തമാണ്. ഇത് കുറയാൻ കാത്തിരിക്കേണ്ടതുണ്ടെന്നും, മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
അതേസമയം, ഷിരൂർ ഉൾപ്പെടെയുള്ള ഉത്തര കന്നഡ ജില്ലയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗാവലി നദിയിൽ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. ദൗത്യത്തിന് തുടക്കം മുതൽ പ്രതിസന്ധി സൃഷ്ടിച്ച് കനത്ത മഴ തുടരുകയാണ്.
കഴിഞ്ഞ ദിവസം പുഴയിൽ നിന്ന് 20 അടി താഴ്ചയിൽ കണ്ടെത്തിയ ലോഹഭാഗങ്ങൾ അർജുനിന്റെ ലോറിയുടേതാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. എന്നാൽ, ഇതിനു പിന്നാലെ നടത്തിയ ഡ്രോൺ പരിശോധനയിൽ പുഴയ്ക്കടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.