മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹിൽ ഹൈവേ പദ്ധതി 2025ഓടെ പൂർത്തിയാകും

മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹിൽ ഹൈവേ പദ്ധതി 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗത്തിൽ വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു അധ്യക്ഷത വഹിച്ച യോഗത്തിൽ, പുള്ളിക്കാട് കടവ് പാലം 2025 മാർച്ചിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നെട്ടാറ പാലം നവംബറിൽ പൂർത്തീകരിക്കുമെന്നും, കുഞ്ഞോം – നിരവിൽപുഴ – ചുങ്കക്കുറ്റി റോഡ് പ്രവൃത്തി ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം, കോർട്ട് കോംപ്ലക്‌സ്, എൻജിനീയറിങ് കോളേജ് സെൻട്രൽ ലൈബ്രറി, വാളാട് പി.എച്ച്.സി കെട്ടിടം എന്നിവയുടെ ടെണ്ടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു.

മാനന്തവാടി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ ചേർന്ന സി.എം.ടി. യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top