മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായും, ഈ പദ്ധതി ജനകീയ ക്യാമ്ബയിനായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സർവ്വകക്ഷി യോഗം ഇന്ന് നടക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജനകീയ ക്യാമ്ബയിനായി മാലിന്യമുക്ത പരിപാടി പ്രാബല്യത്തിലാക്കുക എന്ന ലക്ഷ്യമാണ് യോഗത്തിന്റെ പ്രധാനം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചേമ്പറിലാണ് യോഗം ചേരുന്നത്.
പദ്ധതിയുടെ ലക്ഷ്യം സംസ്ഥാനം മുഴുവന്‍ മാലിന്യമുക്തമാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിവിധ കക്ഷികളുടെ അഭിപ്രായങ്ങളും, പിന്തുണയും നേടുന്നതിനാണ് സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.