മാലിന്യ പ്രശ്‌നം: ജനബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി

മാലിന്യ പ്രശ്‌നം പരിഹരിക്കാൻ ജനങ്ങളെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ടിവി ചാനലുകൾ വഴി പരസ്യങ്ങൾ നൽകണമെന്നും, പുകവലി മുന്നറിയിപ്പുകൾ പോലെ മാലിന്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രചരിപ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ബ്രഹ്മപുരത്തും ആമയിഴഞ്ചാൻ തോടിലുമുണ്ടായ മാലിന്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജികൾ പരിഗണിച്ചപ്പോഴാണ് ഈ നിർദേശം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അമികസ് ക്യൂറിയുടെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ ദയനീയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസും പി. ഗോപിനാഥും അടങ്ങുന്ന ബെഞ്ച്, നഗരത്തിന്റെ വൃത്തിയുള്ള നില നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചു. ആരെയും കുറ്റപ്പെടുത്തുന്നതിനുള്ള സമയം അല്ല ഇതെന്നും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മൂന്നാം ലോക രാജ്യമായ ശ്രീലങ്കയുടെ നഗരങ്ങളും സിംഗപ്പൂരിലെ മാലിന്യ സംസ്‌കരണവും മാതൃകയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്‌നം പരിതാപകരമാണെന്നും, നഗരത്തിലെ റോഡുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതായി നിരീക്ഷണമുണ്ട്. കൊച്ചിയിൽ കൃത്യമായ മാലിന്യ ശേഖരണം നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

ത്രിവാണന്തപുരം റെയിൽവേ സ്റ്റേഷനിലെ മാലിന്യക്കൂമ്പാരം നീക്കാനുള്ള ബാധ്യത റെയിൽവേയ്ക്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. റെയിൽവേ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഓൺലൈനായി ഹാജരായി. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയതായും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രതിദിനം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അവർ വിശദീകരിച്ചു. സ്വമേധയാ സ്വീകരിച്ച ഹർജികൾ ഓഗസ്റ്റ് 9ന് വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top