കേരളത്തിലെ വിദ്യാർഥികളെ സ്വന്തമായി നിലനിർത്തുന്നതിനും മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിദ്യാർഥികളെ ആകർഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് സമർപ്പിച്ച പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും നാക് ഗ്രേഡിങ്ങിലും ഉന്നത സ്ഥാനങ്ങൾ നേടി മുന്നോട്ടുവരുന്നതിനാല്‍ ഈ പദ്ധതിയുടെ പ്രാധാന്യം കൂടി വരുന്നു.
പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ സർവകലാശാലകളിലെ ഡിമാൻഡ് ഉള്ള കോഴ്സുകൾക്കായി പ്രചാരണം നൽകുകയും, വിദേശ സർവകലാശാലകളുമായി അക്കാദമിക ബന്ധം സ്ഥാപിക്കുകയും ചെയ്യും. ഹൃസ്വകാല കോഴ്സുകളുടെ പ്രാധാന്യവും കൂടി തിരിച്ചറിയുന്ന ഈ പദ്ധതി, ആറു മാസത്തോളം ദൈർഘ്യമുള്ള കോഴ്സുകൾ ആരംഭിക്കുന്നതിനായി ഉദ്ദേശിക്കുന്നു.
യു.ജി.സി പുറത്തിറക്കിയ കണക്കുകൾ പ്രകാരം, പ്രധാനമായും മൂന്നാംലോക രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വിദ്യാർഥികൾ എത്തുന്നത്. കേരളത്തിലേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം താരതമ്യേന കുറവാണ്.
ഇന്റർനാഷനലൈസേഷൻ ഓഫ് ഹയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായി സർവകലാശാലകളിൽ പ്രോഗ്രാം ഓഫിസർമാരെ നിയമിക്കണമെന്നും യു.ജി.സി നിർദേശിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫിസറായിരിക്കും ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുടെ ഏകോപന ചുമതല.
കോർസുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവ സംബന്ധിച്ചുള്ള അന്വേഷണം നടപടികൾക്ക് ഒരു ഒറ്റ കേന്ദ്രം (സിംഗിൾ പോയന്റ്) ആരംഭിക്കും. വിദേശ വിദ്യാർഥികൾക്കുള്ള വിസ പ്രശ്നങ്ങളും കോഴ്സ് കാലാവധി നീളുന്നതും പരിഹരിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായിരിക്കും.
ഇന്ത്യൻ കൗണ്‍സിൽ ഫോർ കൾച്ചറൽ റിലേഷൻസിന്‍റെ (ഐ.സി.സി.ആർ) സഹകരണത്തോടുകൂടിയാണ് ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കുന്നത്.