പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററിലെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ടെന്നും പനമരം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പുഴ കരകവിഞ്ഞ് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN