Posted By Anuja Staff Editor Posted On

വയനാടിനുവേണ്ടി പ്രാർത്ഥനയോടെ മമ്മൂട്ടിയും മോഹൻലാലും



കൽപ്പറ്റ: വയനാട്ടിൽ മൂർന്നടിക്കുന്ന മഴയിലും പ്രകൃതി ദുരന്തത്തിലും ആളുകൾക്ക് സുരക്ഷിതമായിരിക്കാനും ജാഗ്രത പാലിക്കാനും നടൻമാരായ മമ്മൂട്ടിയും മോഹൻലാലും ആഹ്വാനം ചെയ്തു. ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത് സംബന്ധിച്ച ആശങ്കകൾ പ്രകടിപ്പിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാ ആൾക്കാരും ശ്രദ്ധിക്കണമെന്ന് അവർ നിർദേശിച്ചു. കൂടാതെ, സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
“കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അജ്ഞാതമായി പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർഥനയോടെ…”

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“സുരക്ഷയും ജാഗ്രതയും പ്രധാനമാണ്. സർക്കാർ നിർദേശങ്ങൾ പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ ഒഴിവാക്കുക. വയനാട്ടിലെ സഹോദരങ്ങൾക്ക് പ്രാർഥനയോടെ…

Comments (0)

Leave a Reply

Your email address will not be published. Required fields are marked *