വയനാട്: വന്മുനയിൽ വന്ന ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് സഹായം ചെയ്യാൻ കേരള പൊലീസ് മുണ്ടക്കൈയിലേക്ക് നായ്ക്കൾ മായയും മർഫിയുമെത്തും. മനുഷ്യശരീരങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ ഇവർക്ക് 40 അടി ആഴത്തിലുള്ള മണ്ണിനടിയിൽ നിന്ന് പോലും മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മുണ്ടക്കൈയിലേക്ക് പോകുന്ന പൊലീസ് സംഘത്തിന്റെ ഭാഗമായാണ് മായയും മർഫിയും എത്തുന്നത്. ഇവർ ഉച്ചയോടെ സ്ഥലത്ത് എത്തും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് ഇവർ പരിശീലനം നേടിയത്. ബൽജിയൻ മലിനോയ്‌സ് തരംനായ്ക്കളായ മായയും മർഫിയും ഊർജ്വസ്വലതയിലും ബുദ്ധികൂർമതയിലും ഏറെ മുന്നിലാണ്. മണിക്കൂറുകളോളം നിര്‍വിഘ്നമായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും. മുന്‍പ് പെട്ടിമുടി ദുരന്തത്തിലും മായ തന്‍റെ കഴിവ് തെളിയിച്ചിരുന്നു, അന്ന് വെറും മൂന്ന് മാസത്തെ പരിശീലനത്തിനു ശേഷമാണ് മായ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയത്.