ന്യൂഡൽഹി: വയനാട് ദുരന്തത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിച്ചു. കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരും വിഷയത്തെ പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാദൗത്യത്തിനായി കേന്ദ്രസർക്കാർ എല്ലാ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്ന് എംപി എ. എ. റഹീം പറഞ്ഞു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മന്ത്രിമാർ രാജ്യസഭയിൽ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലേക്ക് പുറപ്പെട്ടു.