Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാന്‍ സാധ്യത; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ്

വടക്കന്‍ കേരളത്തിലെ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.

രാവിലെ 7 മണിക്ക് പുറപ്പെടുവിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടത്തരം മഴയും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റും അനുഭവപ്പെടുമെന്നാണു മുന്നറിയിപ്പ്.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമാനമായിരിക്കയാണ് തമിഴ്നാട് തീരത്തും, അവിടെ 1.9 മുതല്‍ 2.1 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയും കള്ളക്കടല്‍ പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *