ക്യാമ്പുകളിൽ ആശ്വാസവുമായി മന്ത്രിമാർ, സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി രാജീവ്

കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവർ സന്ദർശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ദുരിതബാധിതർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പി. രാജീവ് പറഞ്ഞു. പുനരധിവാസം പരമാവധി വേഗത്തിലാക്കും. ദുരന്ത ദിവസത്തെ ഞെട്ടിക്കുന്ന ഓർമ്മകളും കുടുംബാംഗങ്ങളും അയൽവാസികളും നഷ്ടപ്പെട്ട സങ്കടങ്ങളും ക്യാമ്പിലുള്ളവർ മന്ത്രിമാരോട് പങ്കുവെച്ചു. ക്യാമ്പിലെ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മന്ത്രിമാർ അധികൃതരോട് സംസാരിച്ചു. എസ്.ഡി.എം.എൽ.പി സ്കൂളിലെ ക്യാമ്പിൽ 62 കുടുംബങ്ങളിലെ 224 അംഗങ്ങളാണുള്ളത്. ഇതിൽ 134 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top