ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ ഭാഗമായി 34 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1151 കുടുംബങ്ങളിലെ 3953 പേരാണ് ക്യാമ്പുകളിലുള്ളത്. 1482 പുരുഷന്‍മാരും 1557 സ്ത്രീകളും 914 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 648 കുടുംബങ്ങളിലെ 2225 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 847 പുരുഷന്‍മാരും 845 സ്ത്രികളും 533 കുട്ടികളും ഉണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA