തേനില്‍ ചാലിച്ച സ്‌നേഹത്തോടെ മന്ത്രി വിളിച്ചു. ചേനന്‍ ഇന്ന് കാടിറങ്ങും

പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളും തെരച്ചിലിന്‍റെ പുരോഗതിയിയും വിലയിരുത്താനെത്തിയപ്പോഴാണ് റവന്യൂ മന്ത്രി കെ. രാജന്‍, കാട്ടില്‍ താമസക്കാനിഷ്ടപ്പെടുന്ന പണിയ വിഭാഗത്തില്‍ പെട്ട ചേനനെ കാണുന്നത്. ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിന്‍റെ ഭീതിദമായ അവസ്ഥ ചേനന്‍ മന്ത്രിയെ ധരിപ്പിച്ചു. ശ്രദ്ധിച്ച് കേട്ട മന്ത്രി ചേനനുമായി കുശലാന്വേഷണം നടത്തി സൗഹൃദം സ്ഥാപിച്ചു.

മലമുകളില്‍ താമസിക്കുന്നതിന്‍റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോധ്യപ്പെടുത്തി. തേന്‍ ശേഖരിച്ച് വില്‍ക്കലാണ് ജോലിയെന്ന് പറഞ്ഞ ചേനനോട് തേനുണ്ടെങ്കില്‍ വാങ്ങാമെന്ന് മന്ത്രി. ഉടന്‍ ചേനന്‍ തേനുമായി എത്തി. പണം നല്‍കി തേന്‍ വാങ്ങിയ മന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നല്‍കി. ഇതോടെ ഭാര്യ ചെണ്ണയുമായി കാടിറങ്ങാമെന്ന് ചേനന്‍ സമ്മതിച്ചു. അങ്ങനെയെങ്കില്‍ മുഴുവന്‍ തേനും വാങ്ങാമെന്ന് മന്ത്രിയുടെ ഓഫര്‍. കൂടെ ഉണ്ടായിരുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചതോടെ കാടിറങ്ങാമെന്ന് ചേനന്‍ സമ്മതിച്ചു. കൂടെ ഉണ്ടായിരുന്ന വയനാട് സൗത്ത് ഡി.എഫ്.ഒ. കെ. അജിത്തും സാക്ഷിയായി.

ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത്, എസ്.ടി പ്രൊമോട്ടര്‍ രാഹുല്‍, അക്രെഡിറ്റഡ് എഞ്ചിനീയര്‍ അഭിഷേക് എന്നിവരെ ചേനന്‍റേയും കുടുംബത്തിന്‍റേയും കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top