വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താൻ ഇന്ന് ജനകീയ തെരച്ചില്‍ ആരംഭിക്കുന്നു. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധു വീടുകളിലും കഴിയുന്നവരും ഈ തെരച്ചിലിൽ പങ്കുചേരും.
ഉരുള്‍പൊട്ടലിൽ കാണാതായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ തെരച്ചിലിനായി രംഗത്തിറങ്ങുന്നത്. പ്രധാന മേഖലകളിൽ തിരച്ചിൽ നടന്നുകഴിഞ്ഞെങ്കിലും, ഔദ്യോഗികമായി തിരച്ചിൽ അവസാനിപ്പിക്കുന്നതിനു മുമ്പ്, ബന്ധുക്കളുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഇന്ന്, അഞ്ച് മേഖലകളായി തിരിച്ച്, പ്രാദേശിക ജനങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് ഈ തിരച്ചിൽ നടത്തും. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇന്ന് ദുരന്തത്തിന്റെ കാര്യമായ വിലയിരുത്തലിന് എത്തും.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ കേസും ഇന്ന് പരിഗണനയ്ക്ക് വരുന്നു.