തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് 24 വയസ്സുള്ള നാവായിക്കുളം സ്വദേശിനിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വീടിന് സമീപമുള്ള കനാലിൽ കുളിച്ചതിനെ തുടർന്ന് യുവതിക്ക് രോഗം പടർന്നതായി സൂചനയുണ്ട്. ഡോക്ടർമാർ ആശുപത്രിയിൽ യുവതിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ശ്രമം നടത്തിവരികയാണെന്നും അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഇതിൽ, നെയ്യാറ്റിൻകര സ്വദേശിയായ ഒരാൾ കഴിഞ്ഞ മാസം മരിച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേർ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു. നെല്ലിമൂട്, പേരൂർക്കട, നാവായിക്കുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗബാധിതരെന്ന് റിപ്പോർട്ട്.

https://wayanadvartha.in/2024/08/12/wayanad-disaster-mass-search-for-missing-persons-to-continue/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top