കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ വീടും കടയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ.എൻ.എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യവീടിന്റെ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ കൽപ്പറ്റയിൽ നിർവഹിച്ചു. ആദ്യ ഗുണഭോക്താവായ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനാണ് ഈ പദ്ധതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സി.കെ. ഉമർ വയനാട്, മമ്മുട്ടി മുസ്ലിയാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 50 വീടുകളുടെ നിർമ്മാണമാണ് കെ.എൻ.എം ഇതിനായി പദ്ധതിയിടുന്നത്.