മുണ്ടേരി: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയ സംഘത്തെ സഹായിച്ച ശേഷം വനംവകുപ്പ് വാച്ചര്‍ കുട്ടന്‍ പ്രാതല്‍ കഴിക്കാന്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പുഴയുടെ തീരത്ത് കൂട്ടമായി കുരയ്ക്കുന്ന നായ്ക്കളുടെ ശബ്ദം ശ്രദ്ധയില്‍പ്പെട്ടത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആ പ്രദേശത്ത് പുലര്‍ച്ചെ ഒരു തുരുത്ത് ഭാഗത്ത് നിന്നും ദുര്‍ഗന്ധം ഉണ്ടെന്ന് മനസ്സിലാക്കിയ കുട്ടന്‍ സംശയം തോന്നി ആ ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ഭീകരമായ കാഴ്ചയാണുണ്ടായത്. നായ്ക്കള്‍ കുരച്ചിരുന്ന സ്ഥലത്ത്, മണ്ണില്‍ അടിഞ്ഞിരുന്ന ശരീരഭാഗം കണ്ടെത്തി. ഉടനെ കുട്ടന്‍ വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിക്കുകയും ചെയ്തു.
അടുത്തിടെ രൂപപ്പെട്ട മണ്‍തിട്ടകളില്‍ ഇനിയും മരണശരീരങ്ങള്‍ അടിഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സംഘം, തണ്ടര്‍ബോള്‍ട്ട്, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, എംഎസ്പി, വനംവകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ തിരച്ചില്‍ തുടരുന്നു.
ഈ അവസരത്തില്‍, വിവിധ സന്നദ്ധസംഘടനകളും തിരച്ചിലില്‍ പങ്കുചേര്‍ന്നു. ഇരുട്ടുകുത്തി മുതല്‍ ചാലിയാര്‍മുക്ക് വരെയുള്ള ഭാഗത്ത്, ചാലിയാറിന്റെ താഴെ ഭാഗത്ത് നടത്തിയ തിരച്ചിലിനിടെയാണ്, ഒരു ശരീരഭാഗം കണ്ടെത്തിയതും.