Posted By Anuja Staff Editor Posted On

വിദ്യാര്‍ത്ഥികളെ കയറ്റാതിരുന്ന ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇംപോസിഷൻ

പത്തനംതിട്ട: വിദ്യാർത്ഥികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ശിക്ഷിച്ച് പാഠം പഠിപ്പിക്കാനായി, ട്രാഫിക് പോലീസ് ഇവരില്‍ നിന്നും ഇംപോസിഷൻ എഴുതിച്ചുവാങ്ങി. പത്തനംതിട്ട – ചവറ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറും ഡ്രൈവറും ‘സ്കൂള്‍ – കോളേജ് കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’ എന്ന വാചകം 100 തവണ എഴുതേണ്ടി വന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കഴിഞ്ഞ ദിവസം പാർഥസാരഥി ജംഗ്ഷനില്‍ ബസ്സ് സ്റ്റോപ്പിൽ സംഭവിച്ച ഈ സംഭവത്തിൽ, ഡ്രൈവറും കണ്ടക്ടറും വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാതെ പുറത്താക്കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, അടൂര്‍ ട്രാഫിക് എസ് ഐ ജി സുരേഷ് കുമാർ ബസ്സ് കണ്ടെത്തി, ഡ്രൈവർ-കണ്ടക്ടർ ഡ്യൂട്ടിയിൽ നിന്ന് വിലക്കുന്നതിനുപകരം ഇംപോസിഷൻ എഴുതിക്കുകയായിരുന്നു. ഇത്തരം നടപടികൾ ആവർത്തിച്ചാൽ കര്‍ശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ് ഐ മുന്നറിയിപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *