പാഷന്‍ഫ്രൂട്ട് വില്‍പന ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാര്‍ത്ഥിക്കള്‍. മേപ്പാടി കാപ്പുംക്കൊല്ലി സ്വദേശികളും മേപ്പാടി ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് റാഷിദ്, നിയാസ്, കല്‍പ്പറ്റ ഗ്രീന്‍വാലി സ്‌കൂളിലെ മുഹമ്മദ് റിസാന്‍ എന്നിവരാണ് കളക്ടറേറ്റിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന ഇവര്‍ സ്വരൂപിച്ച തുകയുമായി മേപ്പാടി ഗവ എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ചാര്‍ജ് ഓഫീസറെ കാണുകയായിരുന്നു. സാധന സാമഗ്രികളാണെങ്കില്‍ കൈമാറാമെന്നും അല്ലെങ്കില്‍ കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ക്ക് നേരിട്ടു നല്‍കാമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചതിനെ തുടര്‍ന്ന് കളക്ടറേറ്റിലെത്തിയ കുട്ടികള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് തുക കൈമാറിയാണ് മടങ്ങിയത്.