തീവ്ര മഴയ്‌ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

രാജ്യത്ത് ശക്തമായ മഴ തുടരുന്നതോടെ, കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഈ ജില്ലകളിൽ മഴയുടെ തീവ്രത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ശ്രീലങ്കയിലും റായലസീമ മുതൽ കോമറിൻ മേഖലയ്ക്കിടയ്ക്ക് രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനമാണ് മഴയുടെ തീവ്രതയിലേക്ക് നയിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

മഴ തുടർച്ചയായി പെയ്യുന്ന മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇതിന് പുറമേ, ഉയർന്ന തിരമാലയും കടലാക്രമണവും പ്രതീക്ഷിക്കുന്നതിനാൽ കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഓഗസ്റ്റ് 18 വരെ ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top