ഡല്‍ഹി: 78-ആമത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പ്രധാനമന്ത്രി ആദ്യം രാജ്ഘട്ടില്‍ പോയി മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ചെങ്കോട്ടയിലേക്ക് എത്തിയിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രിക്ക് മൂന്ന് സേനകളും ഡല്‍ഹി പോലീസും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശേഷം, പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് “വികസിത ഭാരതം” എന്നതാണ് മുഖ്യവിഷയം. ഡല്‍ഹിയില്‍ അടക്കമുള്ള പ്രധാന സ്ഥലങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ജമ്മു കാശ്മീരില്‍ ഭീകരാക്രമണങ്ങളുടെ സാധ്യത പരിഗണിച്ചുകൊണ്ട്.