ഒരു പവൻ 840 രൂപ വർധിച്ചുഈ ശനിയാഴ്ച (17.08.2024) സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 105 രൂപയും ഒരു പവന് 840 രൂപയുമാണ് വർധിച്ചിരുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം 6670 രൂപയ്‌ക്കും പവൻ 53360 രൂപയ്‌ക്കും എത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അതേസമയം, 18 കാരറ്റ് സ്വർണവും വേഗത്തിൽ വില ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് വർധിച്ചത്, ഇതോടെ 18 കാരറ്റ് സ്വർണം 5515 രൂപയ്‌ക്കും പവൻ 44120 രൂപയ്‌ക്കും എത്തിയിരിക്കുന്നു.
വെള്ളിയുടെ വിലയിൽ ചെറിയ വർധനവ് ഉണ്ടായിട്ടും, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.
വെള്ളിയാഴ്ച (16.08.2024) 22 കാരറ്റ് സ്വർണത്തിന് 10 രൂപയും, പവന് 80 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് 5 രൂപയും, പവന് 40 രൂപയുമാണ് ഉയർന്നത്. വെള്ളിയുടെ വിലയിലും 1 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.
സ്വർണവിലയിൽ ഉണ്ടായ ഈ നേരിയ വർധനവ് നിക്ഷേപകരിൽ ആശങ്ക ഉയർത്തി. അന്താരാഷ്ട്ര വിപണിയിലും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയിലും വന്ന മാറ്റങ്ങളാണ് ഈ വർധനവിന് കാരണമെന്നു വിലയിരുത്തപ്പെടുന്നു.