കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ചൂരൽമല കെ.എസ്.ആർ.ടി.സി. ബസ്സ് സർവീസ് വീണ്ടും ആരംഭിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിൽ നിന്നും പുനരാരംഭിച്ച ഈ സർവിസിന് കൽപ്പറ്റ എം.എൽ.എ. അഡ്വ. ടി. സിദ്ധിഖ് ആശംസകളുമായി നേതൃത്വം നൽകി. ദുരന്തത്തിന്‍റെ ദിവസം സർവിസിൽ ഉണ്ടായിരുന്നു കണ്ടക്ടർ മുഹമ്മദ് കുഞ്ഞി, ഡ്രൈവർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് വീണ്ടും ചൂരൽമലയിലേക്ക് യാത്രയാകുന്നത്. ചടങ്ങിൽ എഡ്വിൻ അലക്സ്, മുജീബ് റഹ്മാൻ, പി.എം. അഷറഫ്, ജിതൻ എന്നിവർ പങ്കെടുത്തു.