Posted By Anuja Staff Editor Posted On

എംപോക്സ് നിയന്ത്രണം: കേരളം ഉള്‍പ്പെടെ രാജ്യത്തെ ആശുപത്രികളും വിമാനത്താവളങ്ങളും ഉന്നത ജാഗ്രതയില്‍

എംപോക്സ് 116 രാജ്യങ്ങളില്‍ വ്യാപിച്ച സാഹചര്യത്തില്‍, മുന്‍കരുതലുകള്‍ കർശനമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

വൈറസ് നിയന്ത്രണത്തിന് ആശുപത്രികളിലും വിമാനത്തവാളങ്ങളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കാൻ നടപടികള്‍ ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ അതാത് മേഖലകളില്‍ നടപടി സ്വീകരിക്കുന്നുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

തൊലിയില്‍ തിണര്‍പ്പുള്ള രോഗികളെ തിരിച്ചറിഞ്ഞ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റണമെന്ന് ആശുപത്രികളോട് നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. വിമാനത്താവളങ്ങളിലും മുൻകരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

ഇന്ത്യയില്‍ ഇതുവരെ പുതിയ എംപോക്സ് വകഭേദം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ആഫ്രിക്കയില്‍ വ്യാപനം തുടങ്ങിയതിന് പിന്നാലെ സ്വീഡനില്‍ ആണ് ആദ്യത്തെ കേസുകള്‍ കണ്ടെത്തിയത്. 2022 ജൂണ്‍ മുതൽ 2023 മെയ് വരെ 30 എംപോക്സ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയില്‍ നിന്നും എത്തിയ മൂന്ന് പേർക്കാണ് പാകിസ്താനില്‍ രണ്ടു ദിവസം മുമ്പ് രോഗബാധ സ്ഥിരീകരിച്ചത്. 2022-ല്‍ ഇന്ത്യയിലെ ആദ്യത്തെ എംപോക്സ് രോഗി യുഎഇയില്‍ നിന്ന് വന്നയാളായിരുന്നു. കേരളത്തില്‍ കൊല്ലം സ്വദേശിയായയാളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. പിന്നീട് സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 27 പേര്‍ക്ക് രോഗബാധയുണ്ടായതും ഒരാള്‍ മരിച്ചതുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വ്യാപനം ദ്രുതഗതിയിലാണ്. clade Ib വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെ രോഗവ്യാപനത്തിന്റേയും 2022-ലെ clade IIb രോഗവ്യാപനത്തിന്റേയും കാരണം. രോഗവ്യാപനം ലൈംഗിക ബന്ധം, ശാരീരിക ബന്ധം എന്നിവയിലൂടെ നടക്കുന്നു. എന്നാല്‍, വായുവിലൂടെ പകരുന്ന സാധ്യതയെക്കുറിച്ച്‌ വിദഗ്ധര്‍ക്കിടയില്‍ വിയോജിപ്പ് നിലനില്‍ക്കുന്നു.

പനി, തിണര്‍പ്പ്, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണ രോഗം 20 ദിവസത്തിനകം ശമിക്കും. പക്ഷേ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരിലും കുട്ടികളിലും ഗര്‍ഭിണികളിലും വൈറസ് മാരകമാകാനുള്ള സാധ്യതയുണ്ട്. ചർമത്തിലെ അണുബാധ, കാഴ്ചക്കുറവ്, ന്യുമോണിയ എന്നിവയും എംപോക്സിന് കാരണമാകാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *