വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചെറുകര ട്രാൻസ്ഫോമർ, കരിങ്ങാരി കപ്പേള ട്രാൻസ്ഫോർമറിന്റെ പാലിയാണ ഭാഗം, കുന്നുമ്മൽ അങ്ങാടി ഭാഗം, കുഴുപ്പിൽ കവല പിള്ളേരി റോഡ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 21) രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ,തോണിച്ചാൽ, ചെറ്റപ്പാലം , വരടിമൂല തുടങ്ങിയ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യതി തടസ്സപെടും.

മീനങ്ങാടി കെഎസ്ഇബി സെക്ഷൻ പരിധിയിൽ കാര്യംപാടി കൊളവയൽ റോഡിൽ പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ പാണ്ടിയാട്ട്, മാനിക്കുനി, കൊളവയൽ, മംഗലത്ത് വയൽ, വെള്ളിത്തോട്, കോലമ്പറ്റ, വാസുകി ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top