Posted By Anuja Staff Editor Posted On

സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അപേക്ഷ നൽകാം

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുള്ള കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിലവിൽ പഠിക്കുന്നവരോ പഠനം പൂർത്തിയാക്കിയവരോ ആയ മുഴുവൻ പേർക്കും കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് കോഡിനേഷൻ സെല്ലിന്റെ നോഡൽ ഓഫീസിലെത്തി ഇന്ന് (ഓഗസ്റ്റ് 22) അപേക്ഷ നൽകാവുന്നതാണെന്ന് നോഡൽ ഓഫീസർ സോബിൻ വർഗ്ഗീസ് അറിയിച്ചു. നടപടിക്രമങ്ങൾ ലഘൂകരിച്ച് എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനാണിത്. കോളേജിൽ നേരിട്ട് എത്താൻ സാധിക്കാത്തവർ 9496810543 നമ്പറിൽ ബന്ധപ്പെടണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *