എംപോക്‌സ്: ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് സംഘങ്ങളെ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വിമാനത്താവളത്തിൽ തന്നെ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. 2022-ൽ സമാന സാഹചര്യം നേരിട്ടപ്പോൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (SOP) നിർദേശങ്ങൾ ഇപ്പോഴും പ്രാബല്യത്തിലുള്ളതാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

എന്താണ് എംപോക്‌സ്?

ഏകദേശം 1980-ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ള, നേരത്തേ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രോഗം മനുഷ്യരിൽ നിന്ന് മറ്റുള്ളവർക്കും പകരുന്നു.

എങ്ങനെ പകരുന്നു?

കോവിഡ് അല്ലെങ്കിൽ എച്ച്‌1എൻ‌1 പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്‌സ്. ഈ രോഗം പകരുന്നതിന് രോഗബാധിതരുമായി നേരിട്ട് തൊടുക, ശാരീരിക ബന്ധം സ്ഥാപിക്കുക, കിടക്ക, വസ്ത്രങ്ങൾ, അല്ലെങ്കിൽ മറ്റ് വ്യക്തിഗത വസ്തുക്കൾ പങ്കിടുക എന്നിവയാണ് പ്രധാന കാരണം. രോഗബാധിതരുമായി ഇടപഴകുമ്പോൾ നിർബന്ധമായും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി ആരംഭിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖം, കൈകൾ, കാലുകൾ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. കൂടാതെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നിവിടങ്ങളിലും പാടുകൾ ഉണ്ടാകാം.

പ്രതിരോധ മാർഗങ്ങൾ

എംപോക്‌സ് പ്രതിരോധത്തിന് രോഗബാധിതരുമായി നിർബന്ധമായും അകലം പാലിക്കുകയും, എല്ലാ സുരക്ഷാ മാർഗങ്ങൾ പിന്തുടരുകയും ചെയ്യണം. രോഗബാധയുള്ളവരെ പരിചരിക്കുന്നവരും അവരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുൻകരുതലുകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top