Posted By Anuja Staff Editor Posted On

അതിവേഗം അതിജീവനം;വീടുകളിലേക്ക് സമഗ്ര കിറ്റുകള്‍


ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

താത്ക്കാലിക പുരധിവാസ കേന്ദ്രങ്ങളിലെ ഗുണ ഭോക്താക്കള്‍ക്ക് ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും ഉള്‍പ്പെടുന്ന വിവിധതരം കിറ്റുകളാണ് അടിയന്തര സഹായമായി നല്‍കി വരുന്നത്. മരത്തില്‍ പണിത കട്ടില്‍, ഡൈനിങ് ടേബിള്‍, കസേരകള്‍, അലമാര, ബെഡ് ,ബെഡ്ഷീറ്റ്, തലയണ എന്നിവയുള്‍പ്പെടുന്ന ഫര്‍ണിച്ചര്‍ കിറ്റ്,
മോപ്പ്, ചൂല്, ലിക്വിഡുകള്‍ ഉള്‍പ്പെടുന്ന ക്ലീനിങ് കിറ്റ്, ബ്രഷ്, സോപ്പ്, ബക്കറ്റ്, മഗ് തുടങ്ങിയവ അടങ്ങുന്ന ലോണ്ടറി കിറ്റ്, കലം ഉള്‍പ്പെടെയുള്ള അടുക്കള സാധനങ്ങളുടെ കിറ്റ്, ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റ് എന്നിവ ഗുണഭോക്താക്കള്‍ താമസിക്കുന്ന വീടുകളിലേക്ക് എത്തിച്ചു നല്‍കയാണ് ചെയ്യുന്നത്. ഗ്യാസ് ഉള്‍പ്പെടെയുള്ള ഇരുനൂറോളം സമഗ്ര കിറ്റുകള്‍ ഇതുവരെ നല്‍കി കഴിഞ്ഞു. കിറ്റുകളുടെ വിതരണത്തിനായി ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്റെ നേതൃത്വത്തില്‍ കല്‍പറ്റ കൈനാട്ടിയിലും തഹസില്‍ദാര്‍ യേശുദാസിന്റെ നേതൃത്വത്തില്‍ ബത്തേരി പാതിരിപ്പാലത്തും കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപതോളം ഉദ്യോഗസ്ഥരും വാളണ്ടിയര്‍മാരും സന്നദ്ധരായെത്തിയ ലോഡിങ് തൊഴിലാളികളുമാണ് ലോഡുകളാക്കി കിറ്റുകള്‍ ഓരോ വീടുകളിലും എത്തിക്കുന്നത്. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്തിന്റെ നേതൃത്വത്തിലാണ് ഗുണഭോക്തക്കളെ തെരഞ്ഞെടുക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *