സംസ്ഥാനത്ത് നേരത്തേക്കാളും മഴയുടെ തീവ്രത കുറയുന്നതായി സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ച പ്രകാരം ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും ഓറഞ്ച് അല്ലെങ്കിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മാത്രമല്ല, നിലവിൽ 25-ാം തീയതിവരെ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, 25-ാം തീയതിയോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 24-നു വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, 25-ാം തീയതി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം:
- കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്.
- കേരള തീരത്ത് 22/08/2024 രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
- ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങള്‍ക്കും ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചു.
ജാഗ്രതാ നിർദ്ദേശങ്ങൾ:
- കടലാക്രമണ സാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം താമസസ്ഥലം മാറ്റുക.
- മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി ഹാർബറിലേയ്ക്കെത്തിച്ച്, പരസ്പരം അകലം പാലിച്ച് കെട്ടിയിടുക.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്ന വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കുക.