തൊഴില്‍ മേളയില്‍ 59 നിയമനങ്ങള്‍, 127 പേര്‍ ചുരുക്കപ്പട്ടികയില്‍

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ ദാതാക്കള്‍ നല്കിയ കൈത്താങ്ങായിരുന്നു ‘ഞങ്ങളുമുണ്ട് കൂടെ’തൊഴില്‍മേള. ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ നടന്ന മേളയില്‍ വിവിധ കമ്പനികള്‍ 59 പേര്‍ക്ക് ജോലി നല്‍കി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുത്തു. ഡി.ഡി.യു-ജി.കെ.വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍മേളയുടെ ആദ്യഘട്ടമാണിത്. അടുത്ത ഘട്ടത്തില്‍ കല്‍പ്പറ്റ കേന്ദ്രീകരിച്ച തൊഴില്‍ മേള സംഘടിപ്പിക്കും. മേപ്പാടി സി.ഡി.എസ് ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മര്‍ക്കസ് നോളജ് സിറ്റി, ഇന്‍ഡസ് മോട്ടോഴ്സ് തുടങ്ങിയ തൊഴില്‍ദാതാക്കള്‍ തെരഞ്ഞെടുത്ത പത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.രാജന്‍ നിയമനം നല്‍കി കൊണ്ടുള്ള കത്ത് കൈമാറി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, മേപ്പാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിനി പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റജീന വി.കെ, സെലീന കെ, അമീന്‍ കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, ഷിബു എന്‍.പി ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജെന്‍സണ്‍ എം ജോയ്, അപ്സന. കെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top