ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച് നടത്തിയ പഠനത്തില്‍ 2001-2023 കാലഘട്ടത്തില്‍ ഇന്ത്യയുടെ വലിയൊരു വിസ്തൃതിയിലുള്ള വനഭൂമിയാണ് നഷ്ടമായത്. ഈ നഷ്ടം, വിസ്തൃതിയിലൂടെ മേഘാലയ സംസ്ഥാനത്തെക്കാളും വലുതാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
2010-നും 2020-നുമിടയില്‍ 2.66 ലക്ഷം ഹെക്ടര്‍ വനഭൂമി (2660 ചതുരശ്ര കിലോമീറ്റര്‍) ഇന്ത്യയില്‍ കൂട്ടിച്ചേര്‍ത്തതായി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ അവകാശപ്പെട്ടതിനെതിരെ പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇതേതുടര്‍ന്ന്, ദേശീയ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ മേയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം തേടിയെങ്കിലും, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഇക്കാലയളവില്‍ സ്വാഭാവിക വനങ്ങളില്‍ 95 ശതമാനം വരെ നശീകരണം സംഭവിച്ചു. 2021-ല്‍ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019-നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടര്‍ വനഭൂമി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന്റെ സ്ഥിതി
കേരളത്തില്‍ വിജ്ഞാപനം ചെയ്യാത്ത സര്‍ക്കാര്‍പുറമ്ബോക്കുകളെ വനമാക്കി അടയാളപ്പെടുത്തിയിട്ടില്ല. ഇതുമൂലം 1980-ലെ വനസംരക്ഷണനിയമപ്രകാരം കേന്ദ്രാനുമതി കൂടാതെ ഇവയെ വനേതര ആവശ്യങ്ങള്‍ക്ക് മാറ്റുന്നു. ഈ രീതി കേരളത്തില്‍ പതിവായിരിക്കുകയാണെന്ന് പരിസ്ഥിതിവാദികള്‍ ആരോപിക്കുന്നു. മൂന്നാറിലെ ചിന്നക്കനാല്‍ അണ്‍റിസര്‍വ് ഭൂമിയെ സംസ്ഥാന വിദഗ്ധസമിതി പ്രധാന ആനത്താരമായി രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇപ്പോൾ ഈ ഭൂമി വാണിജ്യ ടൂറിസത്തിനായി ഉപയോഗിക്കപ്പെടുകയാണ്. ഇതുമൂലം അരിക്കൊമ്ബനെ ചൊല്ലിയുയര്‍ന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘര്‍ഷവും പതിവായതായും അവര്‍ അഭിപ്രായപ്പെടുന്നു.