ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി “ഞങ്ങളുമുണ്ട് കൂടെ ” തൊഴിൽ മേളക്ക് ഇന്ന് (ഓഗസ്റ്റ് 23 ) തുടക്കമാകും. തൊഴിൽമേള കാപ്പംകൊല്ലി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഹാളിൽ
രാവിലെ 10 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
എം.എൽ.എ ടി. സിദ്ധിഖ് അധ്യക്ഷനായിരിക്കും. മേപ്പാടി മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിത മേഖലയിലെ തൊഴിൽ അന്വേഷകർക്ക് വരുമാന ദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായാണ് തൊഴിൽ മേള നടക്കുന്നത്. കുടുംബശ്രീയുടെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികളിൽ ഉപഭോക്താക്കളായ തൊഴിൽ അന്വേഷകരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. നിലവിൽ സർക്കാരിന്റെ തൊഴിൽ പോർട്ടലായ ഡി.ഡബ്ല്യു.എം.എസിൽ രജിസ്റ്റർ ചെയ്തവർക്കും പുതിയ തൊഴിൽ അന്വേഷകർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും. മേളയിൽ ഇരുപതോളം കമ്പനികൾ പങ്കെടുക്കും.