സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് പണമടയ്ക്കാൻ ഡിജിറ്റൽ സംവിധാനം ഉടൻ ലഭ്യമാകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പിഒഎസ് മെഷീൻ വഴി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, UPI മുതലായവ ഉപയോഗിച്ച് പണമടയ്ക്കാം. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ പ്രഥമ ഘട്ടത്തിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തും. ആദ്യഘട്ടമായി 63 ആശുപത്രികളിൽ 249 പിഒഎസ് മെഷീനുകൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂട്ടി ഒപി ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.