കേന്ദ്ര ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി; സംസ്ഥാനങ്ങളിലെത്താനും സാധ്യത

2025 ഏപ്രിൽ ഒന്നിന് നിലവിൽ വരാനിരിക്കുന്ന പുതിയ പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചു. ‘യൂണിഫൈഡ് പെൻഷൻ സ്കീം’ (UPS) എന്ന പേരിലുള്ള ഈ പദ്ധതി, എല്ലാ ജീവനക്കാർക്കും കുറഞ്ഞത് ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പുനൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ, റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്‌ണവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

നിലവിലുള്ള നാഷണൽ പെൻഷൻ സ്കീം (NPS) വേണമോ, പുതിയ യൂണിഫൈഡ് പെൻഷൻ സ്കീം (UPS) വേണമോ എന്നത് ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. സംസ്ഥാന സർക്കാരുകൾക്കും പുതിയ പദ്ധതിയിലേക്ക് മാറാനുള്ള അവസരം ലഭ്യമാകും. പുതുതായി വരാനിരിക്കുന്ന പദ്ധതിയിൽ, ജീവനക്കാർ 10% വിഹിതം നൽകണമെന്ന് പഴയ നിയമം തുടരുമെങ്കിലും, സർക്കാർ വിഹിതം 14% മുതൽ 18.5% ആയി ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു.

അഡ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഡ്വേർഡ് പെൻഷൻ തുടങ്ങിയ നിരവധി പ്രത്യേകതകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 90 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ഈ പദ്ധതിയിൽ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top