തിരച്ചില്‍ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പഠന സംഘത്തോടൊപ്പം മന്ത്രി ദുരന്തമേഖല സന്ദര്‍ശിച്ചു

കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കളക്ട്രേറ്റില്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരിച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് പഠനം നടത്താനെത്തിയ വിദഗ്ധ സംഘത്തോടൊപ്പം മന്ത്രി എ.കെ ശശീന്ദ്രനും ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. വിവിധ മേഖലകളിലായി സംഘം നടത്തുന്ന പഠന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top