ഓണത്തിന് മുന്നോടിയായി, സർക്കാർ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിക്കും. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും കൂടാതെ നടപ്പു മാസത്തെ പെൻഷനും ലഭ്യമാക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഓണക്കാല ചെലവുകള്‍ നേരിടുന്നതിനായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ ലഭിക്കും. ഇതിന് 1800 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളത്.
മുന്‍പ് പ്രഖ്യാപിച്ചതനുസരിച്ച് 5 മാസത്തെ കുടിശികയില്‍ 2 മാസം ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസം അടുത്ത സാമ്പത്തിക വർഷവും നൽകുമെന്നാണ് തീരുമാനം. ഓണക്കാലത്ത് ഈ ഗഡുവിന് പുറമേ ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് പെൻഷൻ അനുവദിക്കുകയാണ്.
ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയോളം രൂപ ആവശ്യമാണെന്നാണ് കണക്ക്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയില്‍ 3753 കോടി ബാക്കിയുണ്ട്, ഇതില്‍ 3000 കോടി കടമെടുത്ത് ക്ഷേമ പെൻഷൻ വിതരണം നടത്താനും അത്യാവശ്യ ചെലവുകള്‍ക്ക് തുക അനുവദിക്കാനുമാണ് തീരുമാനം. കേരളത്തിന് ഈ വർഷം അനുവദിച്ച സാമ്പത്തിക സഹായം 15,000 കോടി രൂപയോളം കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.