മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വയനാട്ടിലെ ഉരുള്‍പൊട്ടലിന് ശേഷം സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങൾക്ക് 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സമീപിക്കും.
മുൻപ്, വയനാട്ടിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം സമർപ്പിക്കണമെന്നും പറഞ്ഞിരുന്നു.
ജൂലൈ 30-നുണ്ടായ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല എന്നിവടങ്ങൾ വാസയോഗ്യമല്ലാത്തവിധം തകർന്നതോടെ 416 പേരാണ് മരണപ്പെട്ടത്, 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.